KeralaLatest NewsIndia

‘ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു’ മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്ന ചിലരെ കുറിച്ചും വ്യാജ വാർത്തകൾക്കെതിരെയും കെ സുരേന്ദ്രൻ

സത്യവാങ്‌മൂലത്തിന്റെ പകർപ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ച ക്രിമിനൽ കേസ്സുകളുടെ വിവരങ്ങൾ പരസ്യമാണ്. എന്നിട്ടും ചെയ്യാത്ത കുറ്റത്തിന് ചില മാധ്യമങ്ങളും തുടർന്ന് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗവും അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നതായി കെ സുരേന്ദ്രൻ. അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യൻ ഒറീസ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എം. പിയാവുകയും ഇപ്പോൾ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി.

ഇതിനെതിരെ അടുത്തയിടെ ഒരു പ്രമുഖ കൊലപാതകവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ തേജോവധം ചെയ്യുന്നതായി സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റിലെ വിവരങ്ങൾ ഇങ്ങനെ:

മാധ്യമങ്ങളുടെ വ്യക്തിപരമായ വിമർശനങ്ങൾക്കും അവരുടെ വെബ് ടീമിന്റെ സൈബർ ആക്രമങ്ങൾക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തിൽ മാത്രമേ ആകാവൂ എന്ന് നിർബന്ധവുമുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന സത്യവാങ്‌മൂലത്തിന്റെ പകർപ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ച ക്രിമിനൽ കേസ്സുകളുടെ വിവരങ്ങളാണ്.

അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യൻ ഒറീസ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എം. പിയാവുകയും ഇപ്പോൾ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പേജിൽ അദ്ദേഹത്തിന്റെ ഭൂതകാലം അത്ര നല്ലതല്ലെന്ന ദുസ്സൂചന നൽകുന്ന തരത്തിൽ ഒരു വാർത്ത ഇടയ്ക്കു കാണുകയുണ്ടായി. ദി വയറും ചില ഇടതു ജിഹാദി ഓൺലൈൻ മാധ്യമങ്ങളും സമാനമായ വാർത്ത നൽകിയതു കണ്ടു.

ഗ്രഹാം സ്ടെയിൻസിന്റേയും കുടുംബത്തിന്റെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു വാർത്തകളെല്ലാം. കൊല നടക്കുമ്പോൾ അദ്ദേഹം വി. എച്ച്. പി നേതാവായിരുന്നു എന്നതാണ് വാർത്തയ്ക്കാധാരം. കൊലക്കേസ്സ് അന്വേഷിച്ചത് ബി. ജെ. പി സർക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതുമാണ്. വാധ്വാ കമ്മീഷന്‍ ഈ കേസ്സിൽ ഉന്നതരായ ഒരു വി. എച്ച്. പി നേതാവിനെക്കുറിച്ചും റിപ്പോർട്ടിലെവിടെയും പരാമർശിക്കുന്നുമില്ല. പിന്നെ എങ്ങനെ ഇപ്പോൾ ഇരുപതു വർഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാർത്ത വരുന്നു?

ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജിൽ കൊടുക്കുന്നു. യുവ സി. പി. എം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബർ ലോകം കയ്യടക്കുന്നു. ഒടുവിൽ ആർക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു. പറയുന്നത് അവാസ്തവമോ അതിശയോക്തിയോ അല്ല. ഈയടുത്ത കാലത്ത് മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്നവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും വെറുതെ ഒന്നു പരിശോധിക്കുകയുണ്ടായി.

ഒരു പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി. എല്ലാം ഒരേ നിറമുള്ളവർ. ഒന്നാന്തരം പരിശീലനം കിട്ടിയവർ. അന്വേഷിച്ചപ്പോൾ മനസ്സിലായി ഇതൊന്നും അത്ര വലിയ കാര്യമല്ല കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. എസ്‌. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം. വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button