KeralaLatest News

എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം : രണ്ട് പേര്‍ക്ക് വെട്ടേറ്റു

കൊല്ലം : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് വെട്ടേറ്റു.
കൊല്ലം പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോയ നിയുക്ത കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വാഹനം സിപിഐ- സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു.

വാഹനം തടഞ്ഞ സിപിഐ പ്രവര്‍ത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തില്‍ പരവൂര്‍ – പാരിപ്പള്ളി റോഡ് ഉപരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button