Latest NewsTechnology

ജനപ്രിയ മൊബൈൽ ആപ്പ് കമ്പനി സ്മാർട്ട് ഫോൺ നിർമിക്കാൻ ഒരുങ്ങുന്നു

ജനപ്രിയ മൊബൈൽ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്  സ്വന്തമായി സ്മാര്‍ട്ഫോണ്‍ നിർമിക്കാൻ ഒരുങ്ങുന്നു. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ബൈറ്റ്ഡാന്‍സ് ഹാര്‍ഡ് വെയര്‍ നിര്‍മാണ രംഗത്തേക്ക് കടക്കുന്നുവെന്ന വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാണകമ്പനിയായ സ്മാര്‍ടിസാനിനെ അടുത്തിടെ ബൈറ്റ്ഡാന്‍സ് ഏറ്റെടുത്തിരുന്നു.

Tik Tok

ടിക് ടോക്ക്, മെസേജിങ് ആപ്ലിക്കേഷനായ ഫ്ളിപ്ചാറ്റ്, വാര്‍ത്താ ആപ്ലിക്കേഷനായി ജിന്‍രി ടോട്യാവോ ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ് എന്നിവയാണ് നിലവില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകള്‍.  കമ്പനി നിർമിക്കുന്ന ഫോണിൽ അവരുടെ ആപ്പുകള്‍  മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. അതോടൊപ്പം തന്നെ ബൈറ്റ് ഡാന്‍സ് ആപ്പിള്‍ മ്യൂസിക്, സ്പോടിഫൈ എന്നീ സേവങ്ങളോട് ഏറ്റുമുട്ടാൻ ബൈറ്റ്ഡാന്‍സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടൈംസ് മ്യൂസിക്, ടി സീരീസ് എന്നിവയുമായി ഇത് സംബന്ധിച്ച് കമ്പനി ധാരണയായിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button