KeralaLatest News

മ​ത്സ​രി​ക്കി​ല്ലെ​ന്ന​ സുരേന്ദ്രന്റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​രം: ശ്രീ​ധ​ര​ന്‍​പി​ള്ള

കോ​ഴി​ക്കോ​ട്: നിയമസഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കി​ല്ലെ​ന്ന ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​രം മാത്രമാണെന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ബിജെപി​യി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക പാ​ര്‍​ട്ടി​യാ​യി​രി​ക്കും. സു​രേ​ന്ദ്ര​ന്‍ അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​നാ​ണ്. പാ​ര്‍​ട്ടി തീ​രു​മാ​നം എ​ന്താ​യാ​ലും അ​ദ്ദേ​ഹം അ​ത് അ​നു​സ​രി​ക്കും- ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല​യാ​ണ് പ്ര​ധാ​ന​വി​ഷ​യ​മാ​യ​തെ​ന്നും തോ​ല്‍​വി ഉ​ള്‍​ക്കൊ​ണ്ട് നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും പി​ള്ള ആ​വ​ര്‍​ത്തി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചി​രു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്തു മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ടാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ത്സ​രി​ച്ച​തെന്നും മ​റ്റു നേ​താ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button