Latest NewsCricketSports

ആ കളികള്‍ ജയിച്ചാല്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കും; സുരേഷ് റെയ്‌ന

ലണ്ടന്‍: ലോകകപ്പിന്റെ കളിക്കളത്തില്‍ ജൂണ്‍ 16 നാണ് ബദ്ധവൈരികളായ പാക്കിസ്താനും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇരുടീമുകള്‍ക്കും ഉള്ളത്. പാക്കിസ്ഥാനെതിരെയുള്ള വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യവും.

ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഗകരമല്ലാത്ത സാഹചര്യത്തില്‍ ആരാധകര്‍ ഉറ്റു നോക്കുന്ന മത്സരമാണിത്. ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്താന്‍ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതകളെ വിലയിരുത്തുകയാണ് 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം കൂടിയായ ഇന്ത്യയുടെ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന.

‘ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇപ്പോള്‍ പാകിസ്താനുമായുള്ള മത്സരത്തെക്കുറിച്ച് ചിന്തിക്കാനിടയില്ല. കാരണം പാക്കിസ്താനുമായുള്ള മത്സരത്തിന് മുമ്പ് ടീമിന് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ പ്രഗത്ഭന്മാരെ നേരിടേണ്ടതായുണ്ട്. ലോകകപ്പ് സ്വന്തമാക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഈ ടീമുകളെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. മികച്ച ഒരു തുടക്കം ടീമിന് ആവശ്യമാണ്. ഈ കളികളൊക്കെ വിജയിച്ചാല്‍ യാതൊരു രീതിയിലുളള സമ്മര്‍ദ്ദവും ടീമിന് മേലുണ്ടാവില്ല. അങ്ങനെയെങ്കില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കും. ഒപ്പം വിജയവും സുനിശ്ചിതമായിരിക്കും. അതല്ല ആദ്യ മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ സ്വാഭാവികമായും പാക്കിസ്താനെതിരായ മത്സരം ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കുമെന്നും റെയ്‌ന പറയുന്നു. മികച്ച തുടക്കം ലഭിക്കുന്നത് കളിയിലെ വിജയത്തിന് ഏറെ നിര്‍ണായകമാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് സ്വന്തമാക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഒമ്പത് മാച്ചുകളാണ് ഇന്ത്യക്ക് കളിക്കേണ്ടത്. ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും മികച്ചതായതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം. പാക്കിസ്താനുമായുള്ള മാച്ചിന് മുമ്പ് ഇന്ത്യ അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്കയുമായും ഒമ്പതിന് ഓസ്‌ട്രേലിയയുമായും 13 ന് ന്യൂസിലാന്റുമായും ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button