Latest NewsKeralaNattuvartha

വാഹനാപകടം : ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിനു സമീപം ലോറി ബൈക്കിലിടിച്ച് അജാനൂര്‍ ഇട്ടമ്മലില്‍ തയ്യല്‍ തൊഴിലാളിയായിരുന്ന വെള്ളിക്കോത്ത് പടിഞ്ഞാറെക്കരയില്‍ അടോട്ട് പണിക്കര്‍ വീട്ടില്‍ ശശി (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ചെറുവത്തൂരിലെ ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ എതിര്‍ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button