Latest NewsInternational

ലോകത്ത് ഏറ്റവും ചൂട് കൂടിയ 15 സ്ഥലങ്ങളില്‍ എട്ട് സ്ഥലങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും

ന്യൂഡല്‍ഹി ലോകത്ത് ഏറ്റവും ചൂട് കൂടിയ 15 സ്ഥലങ്ങളില്‍ എട്ട് സ്ഥലങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ എല്‍ ഡോര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്. ബാക്കി ഏഴ് സ്ഥലങ്ങള്‍ പാക്കിസ്ഥാനിലാണ്. കാലാവസ്ഥ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പട്ടത് രാജസ്ഥാനിലെ ചുരുവിലാണ്.

തിങ്കളാഴ്ച 48.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ ചുരുവില്‍, ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. ഇതിനെത്തുടര്‍ന്ന് എല്ലാ ആശുപത്രികളിലും എയര്‍ കണ്ടിഷണറുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നു ചുരു അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാംരതന്‍ സോന്‍കരിയ പറഞ്ഞു. റോഡുകളില്‍ വെള്ളം തളിച്ചു ചൂടു കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാനഗര്‍, ഫലോഡി, ബിക്കാനര്‍, കാന്‍പുര്‍, ജയ്‌സാല്‍മര്‍, നൗഗോങ്, നാര്‍നൗല്‍, ഖജുരാവോ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന മറ്റു സ്ഥലങ്ങള്‍. രാജസ്ഥാനിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മധ്യപ്രദേശിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 44.6 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button