Latest NewsInternational

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; നിരവധിപേര്‍ക്ക് പരിക്കേറ്റു

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

ഖാര്‍ത്തും : സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് സംഭവം. പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെപ്പ് നടത്തിയത്. സൈനിക ഹെഡ്‌ക്വോര്‍ട്ടേഴ്‌സിന് പുറത്തെ നൈല്‍ സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സമയത്ത് പ്രദേശത്തുണ്ടായിരുന്നത്. ഇവരെ തുരത്താന്‍ എല്ലാ വശങ്ങളിലൂടെയും വളഞ്ഞ സൈന്യം പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്

ഏകാധിപതിയായ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. അതിന് ശേഷം സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സൈന്യത്തിനെതിരെ സമരം തുടരുകയാണ്. ഇതിനിടെയാണ് ജനങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button