CricketLatest NewsSports

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് മത്സരം എത്തുന്നു

തിരുവനന്തപുരം : കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് മത്സരം ഈ വര്‍ഷം എത്തുന്നു. ഡിസംബര്‍ എട്ടിന് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ രണ്ടാം ട്വന്‍റി 20 പോരാട്ടമായിരിക്കും ഇവിടെ നടക്കുക.

കഴിഞ്ഞ വർഷവും കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരമാണ് നടന്നത്. കൊച്ചിയില്‍ മത്സരം നടത്താനാണ് താത്പര്യമെന്ന് അന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിലപാട് എടുത്തിരുന്നു. ശേഷം ഫിഫ ലോകകപ്പിനായി നിര്‍മിച്ച ടര്‍ഫ് ക്രിക്കറ്റ് നടത്താനായി നശിപ്പിക്കരുതെന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ വേദി തിരുവനന്തപുരമെന്നു ഉറപ്പിക്കുകയായിരുന്നു. ആ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ചത്. ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്‍റി 20 മത്സരത്തിനായിരുന്നു കാര്യവട്ടം സ്റ്റേഡിയം ആദ്യമായി വേദിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button