KeralaLatest News

‘നിപ്പാ വൈറസ്’ : യുവാവിന്റെ പനിയുടെ ഉറവിടം തൃശ്ശൂരല്ല : വൈറസ് എവിടുന്നാണ് വന്നതെന്ന് കണ്ടെത്തണം

തൃശൂര്‍: കൃത്യം ഒരു വര്‍ഷം മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് നിപ്പാ ബാധയുണ്ടെന്ന സംശയവും നിലവിലുണ്ട്. അതേസമയം നിപ്പ ബാധിച്ച യുവാവിന് തൃശൂരില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതായ പറയുന്നുണ്ടെങ്കിലും, തൃശൂരില്‍ നിന്നല്ല വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്ന് തൃശൂര്‍ ഡിഎംഒ സ്ഥിരീകരിച്ചു. എന്നാല്‍ യുവാവിന് തൃശ്ശൂരില്‍ വരുമ്പോള്‍ തന്നെ പനി ഉണ്ടായിരുന്നു എന്നും തൃശ്ശൂരിന്‍ നിന്നല്ല രോഗം ബാധിച്ചത് ഡിഎംഒ കൂട്ടിച്ചേര്‍ത്തു.

നിപ്പാ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ഡിഎംഒ കെജെ റീന വ്യക്തമാക്കി. യുവാവ് 2 ആഴ്ചത്തെ പരി
ശീലനത്തിന് തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം തൃശ്ശൂരില്‍ നിന്ന് നാലാം ദിവസം കുട്ടി മടങ്ങി. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

അടുത്തിടപഴകിയ ആറ് പേര്‍ക്കും വൈറസ് ബാധിക്കാള്‍ സാധ്യതയില്ല. വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. കുട്ടി താമസിച്ചിരുന്ന പ്രദേശം നിരീക്ഷിച്ചു. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button