KeralaLatest News

ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു

കണ്ണൂര്‍ : ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു. മരങ്ങളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. തളിപ്പറമ്ബ് മുയ്യത്ത് ഐശ്വര്യ ഫര്‍ണിച്ചര്‍ ആന്‍ഡ് വുഡ് വര്‍ക്സില്‍ പുലര്‍ച്ചയെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇടിമിന്നല്‍ കടയുടെ മേല്‍ക്കൂരയില്‍ പതിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനായി എഴുന്നേറ്റ സമീപവാസികളാണ് തീ പടരുന്നത് കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു . ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് . എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ ശ്രീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button