Latest NewsIndia

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ചു

മുംബൈ: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ രാധാകൃഷ്ണ വീഖേ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. മാഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് വിട്ട വീഖേ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.

ചൊവ്വാഴ്ച രാവിലെ അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. അദ്ദേഹത്തിന്റെ മകന്‍ സുജയ് വീഖെ പാട്ടീല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച് ജയിച്ചിരുന്നു.

അതേസമയം രാധാകൃഷ്ണ വീഖേ പാട്ടീലിന് പുറമെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മന്ത്രിയും എംഎല്‍എയുമായ അബ്ദുള്‍ സത്താറും ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചു. തനിക്ക് പുറമെ പത്തോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അബ്ദുള്‍ സത്താര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button