KeralaLatest News

നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍

കൊച്ചി : നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍. നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യുവാവിന് ഇപ്പോള്‍ നേരിയ പനി മാത്രമേ ഉള്ളുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗി ഇപ്പോള്‍ ആഹാരം കഴിക്കുന്നുണ്ട്. സ്രവപരിശോധനകള്‍ തുടരുന്നതായാണു മെഡിക്കല്‍ ബുളളറ്റിന്‍. അതേസമയം നിപ്പയ്‌ക്കെതിരെ അതീവജാഗ്രത തുടരുന്നു. നിപ്പ സംശയത്തെതുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ക്കും പ്രാഥമികമായി രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി കെ.െക. ശൈലജ പറഞ്ഞു.

നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി നാളെ കൊച്ചിയില്‍ യോഗം വിളിച്ചു. നിപ്പ ജാഗ്രത തുടരുന്നതിനിടയില്‍ ആശ്വാസം പകരുന്നതാണ് ആരോഗ്യമന്ത്രിയുടെ വാക്കുകള്‍. രോഗം സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്‌സുമാരടക്കം അഞ്ചു പേരാണു പനി ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ രക്തസ്രവസാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. പക്ഷേ വിദഗ്ധഡോക്ടര്‍മാരുടെ നിരീക്ഷണം ഇവരില്‍ നിപ്പ രോഗലക്ഷണങ്ങള്‍ ഇല്ലെന്നു തന്നെയാണ്.

വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയും ഏറെ മെച്ചപ്പെട്ടു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധന ഏറെ ശ്രമകരമാണെന്നും വനംവകുപ്പിലേയും, മൃഗ സംരക്ഷണവകുപ്പിലേയും ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചുള്ള സംഘം ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button