Latest NewsKerala

നിപാ രോഗലക്ഷണമെന്ന് സംശയം : യുവതി ചികിത്സ തേടി എത്തി : അതീവജാഗ്രതയില്‍ പറവൂരും വടക്കേകരയും

കൊച്ചി: നിപാ രോഗലക്ഷണമെന്ന് സംശയം , യുവതി ചികിത്സ തേടി എത്തി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ യുവതിയാണ് നിപ്പാ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ പഞ്ചായത്തായ വടക്കേക്കരയയില്‍ പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ആളുകള്‍ കൂടുതലായി എത്തുന്ന എല്ലാ പൊതു, സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവരും നിപാ ബാധിതനായ യുവാവിനോട് അടുത്തിടപഴകിയവരും 21 ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.നിലവില്‍ 313 പേരാണ് ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ ഉള്ളത്. ഇതില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഇവരെ പ്രത്യേകം നിരീക്ഷിക്കും. വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി. എന്നാല്‍ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ തുടരുകയാണ്.വടക്കേക്കരയിലേയും അഞ്ചോളം സമീപ പഞ്ചായത്തുകളിലേയും ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി ടീച്ചര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും പ്രത്യേക പരിശീലന പരിപാടികളും തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button