Latest NewsIndia

കാ​മു​ക​നും സു​ഹൃ​ത്തും ചേർന്ന് എ​യ​ര്‍ ഹോ​സ്റ്റസിനെ പീഡിപ്പിച്ചു

മും​ബൈ: കാ​മു​ക​നും സു​ഹൃ​ത്തും ചേർന്ന് എ​യ​ര്‍ ഹോ​സ്റ്റസിനെ പീഡിപ്പിച്ചു. മും​ബൈ അ​ന്ധേ​രി​യി​ല്‍ ഗോ​നി ന​ഗ​റി​ലെ ഫ്ളാ​റ്റി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. സ്വ​പ്നി​ല്‍ ബോ​ബോ​ധി​യ (25) എന്ന യുവാവാണ് സു​ഹൃ​ത്തി​നൊ​പ്പം ചേ​ര്‍​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യായ കാമുകിയെ ലൈം​ഗീ​ക​മാ​യി പീഡിപ്പിച്ചത്.

ഗോ​നി ന​ഗ​റി​ല്‍ യുവാവ് സു​ഹൃ​ത്തി​നൊ​പ്പം പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടേ​ക്ക് യു​വ​തി​യെ ബോ​ബോ​ധി​യ വി​ളി​ച്ചു​വ​രു​ത്തി. നി​ര്‍​ബ​ന്ധി​പ്പി​ച്ച്‌ മ​ദ്യം കു​ടി​പ്പി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ഇ​രു​വ​രും ചേ​ര്‍​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സം ഉ​റ​ക്കം തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട​താ​യി യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button