Latest NewsIndia

കൊലപാതക കേസിൽ മന്ത്രീപുത്രന് ജീ​വ​പ​ര്യ​ന്തം

ഇ​റ്റാ​ന​ഗ​ര്‍: കൊലപാതക കേസിൽ മന്ത്രീപുത്രന് ജീ​വ​പ​ര്യ​ന്തം. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ​വ്യവ​സാ​യ മ​ന്ത്രിയും ബിജെപി നേതാവുമായ തും​ക താ​ഗ്ര​യു​ടെ മ​ക​ന്‍ ക​ജും ബാ​ഗ്ര​യെ​യാ​ണ് കോടതി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചത്. വെ​സ്റ്റ് സി​യാം​ഗ് ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2017 മാ​ര്‍​ച്ച്‌ 26 ന് ​കെ​ഞ്ചും കാം​സി എന്നയാളെ വെ​ടി​വ​ച്ചു കൊ​ന്നു എ​ന്ന​താ​യി​രു​ന്നു ക​ജും
ബാ​ഗ്രയ്‌ക്കെതിരെയുള്ള കു​റ്റം. ആ​ലോ​യി​ലെ ഹോ​ട്ട​ലി​നു മുമ്പിൽ ​വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കാം​സി​യെ ക​ജും വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ഹോ​ട്ട​ലി​ലെ സി​ലി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ തും​ക താ​ഗ്ര നി​യ​മ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button