Latest NewsKerala

തെരഞ്ഞെടുപ്പില്‍ സിപിഐക്ക് തിരിച്ചടിയായതെന്ത്; റിപ്പോര്‍ട്ട് പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണം ശബരിമലയാണെന്ന് സി.പി.ഐ. ശബരിമല വിഷയം വിശ്വാസികള്‍ക്കിടയില്‍ വലിയ എതിര്‍പ്പുണ്ടാക്കെയെന്നും നിര്‍വാഹക സമിതി യോഗം വിലയിരുത്തി. മോദി വീണ്ടും വരുമെന്ന ഭയത്താല്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യു.ഡി.എഫിന് വോട്ട് ചെയ്തുവെന്നും തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. സര്‍ക്കാരിനെതിരെ സാമുദായിക ശക്തികള്‍ വിശ്വാസികളെ തെരുവിലിറക്കി. ഇതു കോണ്‍ഗ്രസും ബിജെപിയും മുതലാക്കിയെന്നും മാധ്യമങ്ങളും ഇടതുപക്ഷ വിരുദ്ധത പ്രരിപ്പിച്ചുവെന്നും എ.വിജയരാഘവന്‍ കൊല്ലത്ത് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button