KeralaLatest News

റമദാന്‍ ദിനത്തിലെ നിഷ്‌കളങ്ക ഫോട്ടോ പങ്കുവെച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

പെരുന്നാള്‍ ദിനത്തില്‍ നിഷ്‌കളങ്കമായ ഒരു ചിത്രം പോസ്റ്റ് ചെയ്ത് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം പുറത്തിറങ്ങിയ ബാലന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈ കൊടുക്കുന്ന ചിത്രമാണ് അത്. പൊലീസുകാരന്‍ വാല്‍സല്യത്തോടെ കുട്ടിയുടെ കൈകള്‍ പിടിച്ചിരിക്കുന്നതും കാണാം. പുത്തരിക്കണ്ടം മൈതാനത്ത് നിന്നും പകര്‍ത്തിയ ചിത്രമാണ് ഇത്. ചന്ദ്രകുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് ജേക്കബ് പുന്നൂസ് ഷെയര്‍ ചെയ്തത്. പൊലീസ് സുഹൃത്താണെന്ന തോന്നല്‍ കുട്ടികളിലുണ്ടാക്കുന്ന കാഴ്ചയാണിതെന്ന് അദ്ദേഹം കുറിച്ചു. പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തു.

A beautiful scene from Trivandrum. A boy coming out after collective prayers at city centre at Trivandrum greeting a…

Posted by Jacob Punnoose on Tuesday, June 4, 2019

shortlink

Related Articles

Post Your Comments


Back to top button