KeralaLatest News

സീത മോശക്കാരിയായിട്ടാണോ ഉപേക്ഷിക്കപ്പെട്ടത്; തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് കടകംപള്ളി

തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവിയെക്കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്ന് മന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിന് ഇത്ര കനത്ത ശിക്ഷ നല്‍കാന്‍ ഞാനടങ്ങുന്ന ഗവണ്‍മെന്‍റ് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പിന്നീട് ഒരു കാര്യം ചിന്തിച്ചപ്പോൾ ആശ്വാസം തോന്നി. നല്ലത് ചെയ്താല്‍ നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളിൽ തന്നെ ഓർമ്മിപ്പിക്കുന്നു.തെറ്റുകാരനായിട്ടാണോ യേശുവിനെ ക്രൂശിലേറ്റിയത്. മൂന്ന് ദിവസം കുരിശില്‍ കിടന്ന് ഇഞ്ചിഞ്ചായല്ലേ മരിച്ചത്. വല്ലതും ചെയ്തിട്ടാണോ?” കടകംപള്ളി പറഞ്ഞു.
.

രാമായണത്തിൽ സീത മോശക്കാരിയായിട്ടാണോ കാട്ടിലേക്ക് ഉപേക്ഷിക്കപ്പെട്ടത്. ഏതോ അലക്കുകാര്‍ പറഞ്ഞു, രാവണന്‍റെ കൊട്ടാരത്തില്‍ താമസിച്ചതല്ലേയെന്ന്. അത് കേട്ട് കാട്ടില്‍ കൊണ്ട് പോയി കളഞ്ഞില്ലേ? അതുപോലെ നല്ലത് ചെയ്താലും ശിക്ഷകിട്ടും അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button