കുവൈറ്റ്: കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബ്ദുല്‍ ഗഫൂര്‍ പാറലത്ത് ആണ് നിര്യാതനായത്. ഹൃദ്രോഗബാധയെ തുടര്‍ന്നാണ് അന്ത്യം. ഹൃദ്രോഗവും തുടര്‍ന്ന് ബ്രെയിന്‍ ഹെമറേജും മൂലം ഏതാനും മാസങ്ങളായി കുവൈറ്റിലെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ബുധനാഴ്ച വൈകുന്നേരത്തോടെ രോഗം അതീവഗുരുതരമാകുകയും 11.45 ഓടുകൂടി മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
Post Your Comments