CricketLatest News

ന്യൂ​സി​ല​ന്‍​ഡി​നെ വി​റ​പ്പി​ച്ച്‌ ഒ​ടു​വി​ല്‍ ബം​ഗ്ലാ​ദേ​ശ് കീ​ഴ​ട​ങ്ങി

ഓ​വ​ല്‍:ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ന്യൂസിലാന്റ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ 245 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ന്യൂ​സി​ല​ന്‍​ഡ് 17 പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി മറികടക്കുകയായിരുന്നു. ക്യാ​പ്റ്റ​ന്‍ കെ​യി​ന്‍ വി​ല്യം​സ​ണി​ന്‍റെ​യും (40) അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ റോ​സ് ടെ​യ്‌​ല​റു​ടേ​യും (82) മി​ക​വി​ലാണ് അനായാസ ജയം നേടാൻ ന്യൂസിലാന്റിന് കഴിഞ്ഞത്. ഓപ്പണര്‍മാരായ ഗപ്റ്റില്‍ 25ഉം മണ്രോ 24 ഉം റണ്‍സെടുത്ത് പുറത്തായി. ജെയിംസ് നീഷം 25 റണ്‍സും കോളിന്‍ ഡെ ഗ്രാന്‍ഡ്ഹോം 15 റണ്‍സും നേടി. ഷാകിബ്, മെഹ്ദി ഹസന്‍,മൊസാദെക് ഹുസൈന്‍, സെയിഫുദ്ദീന്‍ എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേ​ര​ത്തെ നാ​ല് വി​ക്ക​റ്റ് നേ​ടി​യ മാ​റ്റ് ഹെ​ന്‍‌​റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ 244 റ​ണ്‍​സി​ല്‍ ഒ​തു​ക്കി​യ​ത്. ത​മീം ഇ​ക്ബാ​ലും (24) സൗ​മ്യ സ​ര്‍​ക്കാ​രും (25) ചേ​ര്‍​ന്ന് നൽകിയ തുടക്കം ബം​ഗ്ലാ​ദേശിനെ തുണച്ചില്ല. മുഷ്ഫിക്കുര്‍ റഹിം(19), മുഹമ്മദ് മിഥുന്‍(26), മഹമ്മദുള്ള(20) എന്നിവരെല്ലാം ലഭിച്ച തുടക്കം അധികം തുടരാനാകാതെ പുറത്താകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button