KeralaLatest News

കേരളത്തില്‍ നിന്നും നിപയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട വഴിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കേരളത്തില്‍ നിന്നും നിപയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട വഴിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇപ്പോള്‍ ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശ്വാസകരമാണ്. രണ്ട് വര്‍ഷങ്ങളായി സംസ്ഥാനത്ത് നിപ വൈറസ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി

ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാ ഫലം പൂനെ വൈറോളജി ലാബില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പരിശോധനാ ഫലമെല്ലാം നെഗറ്റീവ് ആണ്. എന്നിരുന്നാലും സംസ്ഥാനത്ത് തുടരുന്ന ജാഗ്രതാ പൂര്‍ണമായ നടപടികള്‍ അവസാനിക്കുന്നില്ല. മറ്റുചിലര്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഈ വര്‍ഷം നിപ വൈറസ് ഒരുകുട്ടിയെ ബാധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി നാം എടുത്ത മുന്‍കരുതല്‍ ഗുണകരമായെന്നും പിണറായി പറഞ്ഞു.

ഇതിനെ പറ്റി ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ നിപ പൂര്‍ണമായി മുക്തമാകും. ഇതിന് കേന്ദ്ര സര്‍ക്കാരും ഗവേഷണം നടത്തണമെന്നാവശ്യപ്പെടും. സംസ്ഥാനത്ത് രണ്ടുവര്‍ഷമായി ഇതിന് കാരണക്കാരായി കാണുന്നത് പഴം തീനി വവ്വാലുകളാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനകളില്‍ വൈറസുള്ള വവ്വലാകുളെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

ഏത് ഘട്ടത്തിലാണ്് വവ്വാലുകള്‍ വൈറസ് വാഹകരാവുന്നത്. എത്രത്തോളം സമയം അവരുടെ ദേഹത്ത് വൈറസ് നിലനില്‍ക്കും തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൃഗവകുപ്പും വനം വകുപ്പും സംയ്കുതമായി പരിശോധ നടത്തും. പെട്ടന്ന് തന്നെ ഇതുമായി ബന്ധപ്പെട് വകുപ്പുകളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും പിണറായി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button