Life Style

അലര്‍ജിക്ക് ഏറ്റവും ഉത്തമം മഞ്ഞള്‍ : മഞ്ഞളിന്റെ ഗുണങ്ങള്‍ അറിയാം

അലര്‍ജിക്ക് പരിഹാരമെന്നോണം പലവിധ മരുന്നുകള്‍ പരീക്ഷിച്ചു വലഞ്ഞുവെങ്കില്‍ ഇനി കുറച്ചു മഞ്ഞള്‍ ചകിത്സ ആവാം.മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന വസ്തുവിന് അലര്‍ജിയുണ്ടാകുന്ന ബാക്റ്റീരിയകളെ തടയാനും മറ്റു രോഗങ്ങളെ തടയാനുമുള്ള കഴിവുണ്ട്. മഞ്ഞള്‍ നമ്മള്‍ ദിവസവും ആഹാരത്തില്‍ ചേര്‍ക്കുന്നതാണെകിലും പല രീതിയില്‍ ആഹാരത്തിനു പുറമേ മഞ്ഞള്‍ കഴിക്കുന്നത് വളരെ നല്ലതാണു. ആന്റി ബാക്ടീരിയല്‍ , ആന്റിവൈറല്‍ , ആന്റി ഫംഗല്‍ ഗുണങ്ങള്‍ ആണ് രോഗ പ്രതിരോധ ശേഷിക്കും , അലര്‍ജിയെ തടയുന്നതിനും സഹായിക്കുന്നത്.

മഞ്ഞള്‍ ചികിത്സ എങ്ങനെയൊക്കെ എന്ന് നോക്കാം;

ഉണക്കിയ മഞ്ഞളും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച മഞ്ഞള്‍ ടീ, പശുവിന്‍ പാലിലോ തേങ്ങാ പാലിലോ മജല്‍ പൊടി ചേര്‍ത്ത മഞ്ഞള്‍ പാല്‍, ഒരു സ്പൂണ്‍ മഞ്ഞള്‍പൊടിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത ഹണി മഞ്ഞള്‍, ചൂട് വെള്ളത്തി ഒരു നുള്ളു മഞ്ഞള്‍ ചേര്‍ത്ത മഞ്ഞള്‍ വെള്ളം എന്നിവ വെറും വയറ്റിലോ ഉറങ്ങുന്നതിനു മുന്‍പോ കഴിക്കുന്നത് കാലക്രമേണ അലര്‍ജി എന്ന അസുഖത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പ്രമേഹം, കൊളെസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ പാലും, തേനും ഒഴിവാക്കി മഞ്ഞള്‍ ടി ശീലമാകുന്നതായിരിക്കും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button