Latest News

കന്നിലോട്ടറിക്ക് ഒന്നാം സമ്മാനം, സമ്മാനത്തുക തിരികെ നല്‍കുമെന്ന് യുവതി    

കന്നിലോട്ടറിക്ക് സമ്മാനം ലഭിക്കുക എന്നത് അപൂര്‍വ്വ ഭാഗ്യമാണ്. വാഷിംഗ്ടണിലെ 39 കാരിയായ ഒരു യുവതിയെ തേടിയെത്തിയത്  അത്തരത്തിലൊരു സൗഭാഗ്യമാണ്. എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് ലോട്ടറിയടിച്ച തുക സമൂഹത്തിനായി തിരികെ നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.

ഗിഫ്റ്റ് കൂപ്പണായി ലഭിച്ച സ്‌ക്രാച്ച് ടിക്കറ്റാണ് യുവതിക്ക് ഭാഗ്യവഴി തുറന്നുകൊടുത്തത്. ഓക്‌സണ്‍ ഹില്ലിലെ മീഡ് ലിക്വററില്‍ നിന്നുമാണ്  100,000 ഡോളര്‍ ക്രോസ് വേഡ്  ടിക്കറ്റ്  ലഭിച്ചത്. കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്തപ്പോള്‍ ടോപ് വിന്നറാണെന്ന് കണ്ട്  വിശ്വസിക്കാനാകാതെ പിതാവിനെ ടിക്കറ്റ് ഏല്‍പ്പിച്ചു. ഭാഗ്യം മകള്‍ക്ക് തന്നെയാണെന്ന് പിതാവും ഉറപ്പിച്ചതോടെ ലോട്ടറി കേന്ദ്രത്തില്‍ വിളിച്ച് ടിക്കറ്റ് നമ്പരും മറ്റും ശരിയാണെന്ന് ഉറപ്പ് വരുത്തി.

വന്‍തുക ഭാഗ്യവശാല്‍ ലഭിച്ചെങ്കിലും അതുപയോഗിച്ച് വലിയ പദ്ധതികളൊന്നും ഇവര്‍ക്കില്ല. പകരം തുക മുഴുവന്‍ തിരികെ നല്‍കാനുള്ള തീരുമാനത്തിലാണിവര്‍. നമ്മുക്ക് ലഭിക്കുന്ന അനുഗ്രഹം നമ്മുടേതായി മാത്രം സൂക്ഷിക്കരുതെന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നാണ് ഇവര്‍ പറയുന്നത്. നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടാല്‍ മറ്റുള്ളവരെ അനുഗ്രഹിക്കുക എന്നതും ഉത്തരവാദിത്തമാണെന്നും  ഈ അപൂര്‍വ്വ വ്യക്തിത്വം ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button