Latest NewsIndia

ഫ്ലയിംഗ്‌ കിസ് : അയല്‍ക്കാരനെതിരെ പരാതിയുമായി വീട്ടമ്മ

ബംഗളൂരു•ഫ്ലയിംഗ് കിസ് അയയ്ക്കുന്ന അയല്‍ക്കാരനെതിരെ 31 കാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കി.

ലൈംഗിക താല്പര്യം പ്രകടിപ്പിച്ച്, ആംഗ്യഭാഷയിലൂടെ ഇയാള്‍ തന്നെ ആറുമാസമായി ശല്യം ചെയ്യുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇയാള്‍ അയാളുടെ വസതിയില്‍ നിന്ന് ശരീര പ്രദര്‍ശനം നടത്താറുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടിയെ സ്കൂളില്‍ നിന്ന് കൊണ്ട് വരാനായി പുറപ്പെടുമ്പോള്‍ ഇയാള്‍ തനിക്ക് ഫ്ലയിംഗ് കിസ് നല്‍കിയതായും വീട്ടമ്മ പറഞ്ഞു.

യുവതിയുടെ പരാതിയില്‍ ലൈംഗിക പീഡനത്തിന് കേസെടുത്ത ഹനുമന്തനഗര്‍ പോലീസ് കുറ്റാരോപിതനോട് മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button