Latest NewsKerala

കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം : രജനി നിയമ നടപടിയ്ക്ക്

കോട്ടയം : കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം , രജനി നിയമ നടപടിയ്ക്ക് . കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോതെറപ്പിക്ക് വിധേയായ യുവതിക്ക് കാന്‍സറില്ലെന്ന അന്തിമറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രജനി നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. ശസ്ത്രക്രിയയില്‍ ശേഖരിച്ച സാംപിളും നെഗറ്റീവാണെന്ന് പതോളജി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു കീമോതെറപ്പി നല്‍കിയത് വിവാദമായിരുന്നു. ആലപ്പുഴ കുടശ്ശനാട് ചിറയ്ക്കു കിഴക്കേക്കര വീട്ടില്‍ രജനിയാണ് (38) ചികിത്സാദുരിതത്തിന് ഇരയായത്.

ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളജിലെത്തിയത്. സര്‍ജറി വിഭാഗം ബയോപ്‌സിക്കു നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലെ ഫലം വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ മെഡിക്കല്‍ കോളജിനു സമീപമുള്ള ഡയനോവ ലാബില്‍നിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.

ആദ്യഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കല്‍ കോളജ് പതോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സര്‍ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഏപ്രിലില്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) പോയി. കാന്‍സര്‍ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോര്‍ട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകള്‍ ആര്‍സിസിയില്‍ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കി. മുഴ ഏപ്രിലില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രജനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button