KeralaLatest News

വീടിനകത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടെ പുതുനഗരം സ്വദേശി സുഭദ്രയെയാണ് (43) പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇത് ആത്മഹത്യായാകാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ വിശദമായ അന്വേഷണ ശേഷം മാത്രമേ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണത്തിലൂടെ തെളിയിക്കണമെന്നും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരും. കുടുംബ പ്രശ്‌നമോ മറ്റെന്തെങ്കിലും കാരണമാണോ ആകാം ഇതിനു പിന്നില്‍ എന്നും  വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

 

 

shortlink

Post Your Comments


Back to top button