KeralaLatest News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

വടകര: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. ആക്രമികള്‍ വീടിന് അകത്തും കയറും മുമ്പേ പെണ്‍കുട്ടി വാതിലടച്ചതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വടകരയില്‍ താമസിക്കുന്ന കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ഒരു സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. വടകര പുതിയാപ്പ സ്വദേശി കല്ലനിരപറമ്പത്ത് പ്രവീണാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചിത്ര പറഞ്ഞു. വീട്ടിനുള്ളിലേക്ക് ഓടിക്കയറി വാതില്‍ അടക്കാന് സാധിച്ചതിനാലാണ് മകള്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ വ്യക്തമാക്കി.

പ്രവീണ്‍, ഇയാളുടെ സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവീണ്‍ മറ്റ് കേസുകളിലും പ്രതിയാണ്. സംഘം വീടിന്റെ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും വീട്ടുപകരണങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് ചിത്ര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, വധശ്രമം ഉള്‍പ്പടെയുള്ള കേസുകളാണ് നാലുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button