KeralaLatest News

ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയില്‍പെട്ട് മലയാളി ​വിദ്യാർത്ഥി മരിച്ചു

ഹൊസൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്​ഫോമിനുമിടയില്‍പെട്ട്​വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ മുക്കൂട്​സ്വദേശി കുന്നുമ്മല്‍ പുളിക്കത്തൊടി ഹമീദിന്റെ​മകന്‍ മുഹമ്മദ് ഇര്‍ഷാദ്​(19) ആണ്​മരിച്ചത്​. തമിഴ്‌നാട്​- കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ ആറോടെയാണ്​സംഭവം.

ബംഗളൂരുവിലേക്ക് കൂട്ടുകാർക്കൊപ്പം ടൂറിന് പോകുമ്ബോഴാണ് അപകടം. കണ്ണൂര്‍ – യശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസ് പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ ഇര്‍ഷാദ് ചായ വാങ്ങാന്‍ പുറത്തിറങ്ങി. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഓടിയെത്തിയ യുവാവ് ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ സുഹൃത്തുക്കള്‍ വാതില്‍ക്കല്‍ നിന്ന് കൈകൊടുത്തു. ട്രെയിനിന് വേഗം കൂടിയതോടെ കാല്‍വഴുതി ഇര്‍ഷാദ് ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയില്‍ വീണു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു.

Related Articles

Post Your Comments


Back to top button