Latest NewsIndiaInternational

രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി മാലിദ്വീപിലെത്തി

കൊച്ചി: ഒരു പകല്‍ മുഴുവൻ നീണ്ടു നിന്ന കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ത്യന്‍ സമയം മൂന്നേകാലോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലെത്തി. രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്.   കൊച്ചിയില്‍ നിന്നുമാണ് അദ്ദേഹം മാലിദ്വീപിലേക്ക് പോയത്.

ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസ്സിൽ തങ്ങിയ ശേഷം ഇന്ന് രാവിലെ റോഡ് മാര്‍ഗ്ഗം ഗുരുവായൂരില്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചു. താമരപ്പൂക്കള്‍ കൊണ്ട് തുലഭാരം, ഭഗവാന് മുഴുവന്‍ ചന്ദനം ചാര്‍ത്തല്‍, നെയ്യ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്തി. ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ സംഘടിപ്പിച്ച ബിജെപിയുടെ അഭിനന്ദന്‍ സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button