Latest NewsIndia

രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുന്നെന്ന് ആര്‍ബിഐ

മുംബൈ : രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുന്നു. 2017 മാര്‍ച്ചില്‍ 2,22,300 ആയിരുന്ന എടിഎമ്മുകളുടെ എണ്ണം രണ്ടായിരത്തി പത്തൊമ്പത് മാര്‍ച്ച് 31 ആയപ്പോള്‍ 2,21,703 ആയി കുറഞ്ഞു. 597 എടിഎമ്മുകളുടെ കുറവുണ്ടായതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ പണം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ അനുപാതമാണ് ഇന്ത്യന്‍ എടിഎമ്മുകളിലെന്ന് ‘ബഞ്ച് മാര്‍ക്കറ്റിംഗ്, ഇന്ത്യാസ് പെയ്‌മെന്റ് സിസ്റ്റം’ എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തിന്റെ കുറഞ്ഞ പുനചംക്രമണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എടിഎമ്മുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ചൈനയുടെ തൊട്ടു പിന്നാലെയാണ് ഇന്ത്യ. എ.ടി.എമ്മുകള്‍ പൂര്‍ണമായി വിന്യസിക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ മൊത്തം ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ വിന്യാസ നിരക്ക് വളരെ കുറവാണ്.

മിക്ക രാജ്യങ്ങളിലും മികച്ച വിന്യാസനിരക്കാണുള്ളത്. 2012 -17 കാലയളവിനുള്ളില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ എടിഎം ലഭ്യത ഇരട്ടിയായെങ്കിലും ഇവയെ ആശ്രയിക്കുന്നതിന്റെ തോതില്‍ കുറവുണ്ട്. 2012 ല്‍ 10,832 പേര്‍ വീതം ഓരോ എടിഎം സന്ദര്‍ശിച്ചിരുന്നെങ്കില്‍ 2017ല്‍ ഇത് 5919ആയി കുറഞ്ഞെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button