Latest NewsElection NewsIndiaElection 2019

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി : തിരിച്ചുവരവിന് പുതിയ പദ്ധതികളുമായി സിപിഎം

ന്യൂ ഡൽഹി : തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്നും കരകയറാൻ പുതിയ കർമ്മ പദ്ധതികയുമായി സിപിഎം. അടിസ്ഥാന വർഗത്തെ പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സിപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകും. സംഘടന ദൗർലഭ്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുത്തൽ നടപടികൾക്ക് പാർട്ടി രൂപം നൽകുക. ന്യൂനപക്ഷങ്ങൾക്കു വേണ്ടി കൃത്യമായ ബദൽ വയ്ക്കാനാകാത്തതാണ് കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാകാൻ കാരണമെന്ന് സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു. അതോടൊപ്പം തന്നെ സാമ്പത്തിക പരാധീനതയാണ് തിരിച്ചടിക്ക് കാരണമായതെന്നും എതിരാളികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ബംഗാൾ ഘടകം കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button