Latest NewsKerala

മൂന്നുവര്‍ഷം എന്ത് ചെയ്തു ; പ്രോഗ്രസ് റിപ്പോർട്ട് അവതരണത്തിനൊരുങ്ങി ഇടത് സർക്കാർ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷം ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇടത് സർക്കാർ. പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം ജൂൺ 10 ന് വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയില്‍ നിന്നു ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ പ്രകടനപത്രികയില്‍ നല്‍കിയ 600 വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button