Latest NewsIndia

ബൈക്ക് യാത്രികര്‍ ഇനി പേടിക്കേണ്ട; ഇതാ എയര്‍ബാഗുള്ള ജാക്കറ്റ്

അഹമ്മദാബാദ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതില്‍ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാല്‍ ഇനി ബൈക്ക് യാത്രക്കാര്‍ പേടിക്കേണ്ട. നിങ്ങള്‍ അപകടത്തില്‍ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തില്‍ പെട്ടാലും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന എയര്‍ബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. ഗുജറാത്തിലെ അഹമ്മദാബാദില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ പ്രഗതി ശര്‍മ്മയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. റൈഡര്‍ക്ക് ചെറിയ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ ഈ ജാക്കറ്റ് സഹായിക്കുമെന്നാണ് പ്രഗതി അവകാശപ്പെടുന്നത്. ജാക്കറ്റില്‍ കൈമുട്ടിന്റെയും കഴുത്തിന്റെയും ഭാഗത്ത് സേഫ്റ്റി ഗാര്‍ഡുകളോടെയാണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ബൈക്കപകടത്തെ തുടര്‍ന്ന് സുഹൃത്ത് മരിക്കുവാനിടയായ ആഘാതത്തില്‍ നിന്നാണ് എയര്‍ ബാഗുള്ള ജാക്കറ്റ് എന്നതിന്റെ ആവശ്യം ഈ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ഇവര്‍ തന്റെ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ജാക്കറ്റ് ഉണ്ടാക്കിയത്. എന്‍ഐഎഫ്ടി കാംപസില്‍ കഴിഞ്ഞ മാസം വാര്‍ഷിക കോണ്‍വക്കേഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ടെക്‌നോവ ആന്റ് ടെക്‌നോടോക് പരിപാടിയുടെ ഭാഗമായാണ് ഈ പ്രൊജക്ടും അവതരിപ്പിച്ചത്. ഭാവിയില്‍ ബൈക്ക് യാത്രികര്‍ വളരെയേറെ ആവശ്യപ്പെടുന്ന ഉല്‍പ്പന്നമായി ഇത് മാറുമെന്നാണ് പ്രഗതിയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button