Latest NewsIndia

കോൺഗ്രസ്സിനെ ആർക്കും എഴുതിത്തള്ളാനാകില്ലെന്നു എകെ ആന്‍റണി

ന്യൂ ഡൽഹി : കോൺഗ്രസ്സിനെ ആർക്കും എഴുതിത്തള്ളാനാകില്ലെന്നു മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആന്റണി. തനിക്കെതിരെ അടക്കം ഉയരുന്ന വിമർശനങ്ങൾക്കിടെയാണ് പഴയകാല ചരിത്രത്തങ്ങൾ ഓർമിപ്പിച്ച് കൊണ്ടുള്ള മറുപടിയു അദ്ദേഹം രംഗത്തെത്തിയത്.

തോൽവിയും ജയവും ഒന്നും ജനാധിപത്യത്തിൽ സ്ഥിരമല്ല. സോണിയ ​ഗാന്ധിയുടെ അഭിപ്രായങ്ങൾ തേടി രാഹുൽ തന്നെ പാ‌‌ർട്ടിയെ നയിക്കണം. കേരളത്തിൽ 20ൽ 19 സീറ്റാണ് കോൺ​ഗ്രസ് നേടിയത്. ഈ കാറ്റൊന്നും കാറ്റല്ല ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺ​ഗ്രസിന് എംഎൽഎ ഉള്ളൂ എന്ന കാലം ഉണ്ടായിരുന്നു. ആറടി മണ്ണിൽ കുഴിച്ചു മൂടാൻ പോയ കോൺ​ഗ്രസ് ഉയ‌‌ർത്തെഴുന്നേൽക്കുകയായിരുന്നു. 1977ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ​ഗാന്ധി വരെ തോറ്റു. ഹിന്ദി മേഖലയിൽ പൂ‍ർണ്ണ പരാജയമായിരുന്നു എന്നിട്ടു കോൺ​ഗ്രസ് തിരിച്ചു വന്നു. തോറ്റു തുന്നം പാടി എന്ന് പറയപ്പെടുന്ന ഈ തെര‍ഞ്ഞെടുപ്പിലും 12 കോടി വോട്ട‌ർമാ‌ർ കോൺ​ഗ്രസിന് വോട്ട് ചെയ്തു ആന്‍റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button