KeralaLatest News

കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സര്‍വീസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനതപുരം : കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാല്ദ്വീപ് പ്രസിഡണ്ടും തമ്മില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയിലാണ് കൊച്ചി-മാലി കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.

യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സര്‍വീസാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നിന്ന് മാലിയിലേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ കം കാര്‍ഗോ സര്‍വീസാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചിയില്‍ നിന്ന് മാലിയിലേക്ക് 700 കി.മീറ്ററാണ് ദൂരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപിയന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട്.

shortlink

Post Your Comments


Back to top button