Latest NewsKerala

വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി

ഡൽഹി : വിശ്വാസികളുടെ പിന്തുണ വീണ്ടെടുക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശം.സംസ്ഥാന ഘടകത്തിന് സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശം.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇടതുപക്ഷത്തിന് നഷ്‌ടമായ പിന്തുണ വീണ്ടെടുക്കണം. അത് എന്ത് മാർഗ്ഗത്തിലൂടെയെന്ന് സംസ്ഥാന കമ്മറ്റിക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിന് സുപ്രീം കോടതി വിധിയെ അനുകൂലിച്ച ഇടത് സർക്കാരിന് വലിയ നഷ്ടങ്ങൾ സംഭവിച്ചിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തിൽ ഒരു സീറ്റിൽ സിപിഎം ചുരുങ്ങിപോയതിന്റെ കാരണവും ശബരിമല വിഷയംതന്നെ. ഈ വിഷയം കണക്കിലെടുത്താണ് സിപിഎം കേന്ദ്ര കമ്മറ്റി വിശ്വാസികളുടെ കാര്യത്തിൽ തീരുമാനമെടുത്തത്.അല്ലാത്തപക്ഷം ഇനി വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെയും ഇത് ബാധിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button