KeralaLatest News

രുചിതേടി കാടിറങ്ങി കാട്ടാനകൂട്ടം; ഭീതി ഒഴിയാതെ മലയോര നിവാസികള്‍

പത്തനംതിട്ട: മലയോര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചക്കരുചി നുണയാനാണ് കൂടുതല്‍ കാട്ടാനകളും എത്തുന്നത്. ചക്കസീസണ്‍ ആയതോടെയാണ് ആനകള്‍ കാടിറങ്ങുന്നത് കൂടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം വടശ്ശേരിക്കരയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു.

മലയോര മേഖലകളായ ചിറ്റാര്‍, വടശ്ശേരിക്കര മൂഴിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. നേരത്തെ ഉണ്ടായിരുന്ന സോളാര്‍ ഫെന്‍സിങ്ങ് പലയിടത്തും നശിച്ചു പോയിട്ടുണ്ട്. സോളാര്‍ ഫെന്‍സിങ്ങ് പുനസ്ഥാപിക്കുന്നതില്‍ വനം വകുപ്പ് ഉദാസീനത കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

വടശ്ശേരിക്കരയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന നാട്ടുകാരെ ഭീതിലാഴ്ത്തി.കൃഷി ചെയ്തിരുന്ന വാഴയും തെങ്ങുകളും നശിപ്പിച്ചു. വനാതിര്‍ത്തികളില്‍ പൂര്‍ണമായും സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മൂഴിയാറില്‍ കഴിഞ്ഞ ദിവസം റോഡിലിറങ്ങിയ ആന കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ത്തിരുന്നു. ആനയെ അകറ്റാന്‍ പടക്കം പൊട്ടിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button