Latest NewsIndia

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് മാധ്യപ്രവര്‍ത്തകന്‍ കസ്റ്റഡിയിൽ. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയെയാണ് അറസ്റ്റ് ചെയ്തത്. യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് യു​വ​തി പ​റ​യു​ന്ന വിഡി​യോ ഫെയ്സ്ബു​ക്കി​ല്‍ പ്ര​ച​രി​പ്പി​ച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നും അ​ദ്ദേ​ഹ​ത്തി​ന് സ​മൂ​ഹ​ത്തി​ലു​ള്ള പ്ര​തി​ച്ഛാ​യ​യ്ക്ക് കോ​ട്ടം സം​ഭ​വി​ക്കും വി​ധ​ത്തി​ൽ അ​ധി​ക്ഷേ​പാ​ര്‍​ഹ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ പൂർവവിദ്യാർഥിയാണ് പ്രശാന്ത്.

യോ​ഗി ആ​ദി​ത്യ​നാ​ഥിന്‍റെ​ ഓ​ഫീസി​ന് മു​ന്നി​ല്‍​വ​ച്ച്‌ ഒ​രു സ്ത്രീ ​മു​ഖ്യ​മ​ന്ത്രി​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ന്ന വിഡി​യോ​യാ​ണ് പ്ര​ശാ​ന്ത് ഫെയ്സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. വിഡി​യോ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. താൻ കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയുമായി വിഡിയോ കോൾ നടത്തുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ അവകാശവാദം.

നിരവധി മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തൽ. ഈ വീഡിയോ പരിഹാസരൂപേയുള്ള അടിക്കുറിപ്പോടെയായിരുന്നു പ്രശാന്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button