KeralaLatest News

അറബിക്കടലില്‍ വന്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു : ചുഴലിക്കാറ്റിന് സാധ്യത : ശക്തമായ ഇടിമിന്നല്‍ ഉണ്ടാകും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : അറബിക്കടലില്‍ വന്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു . തെക്കു കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തു മഴ ശക്തമാകും. ഒപ്പം ചുളവിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇതു തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍ ഒന്‍പതിന് തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ കടലില്‍ പോകരുത്.

10ന് തെക്കുപടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
വരുന്ന 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും കനത്ത മഴ പെയ്തു. തെക്കന്‍ ജില്ലകളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്. . മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രതീക്ഷിച്ചതിലും അല്‍പം വൈകിയാണെങ്കിലും രാജ്യത്തു ലഭിക്കുന്ന മഴയുടെ എഴുപതു ശതമാനവും കൊണ്ടുവരുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവില്‍ ഇക്കുറിയും കുറവുണ്ടാകില്ലെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button