Life Style

അല്‍ഷിമേഴ്സ് വരാതെ നോക്കുന്നതിനുള്ള വിദ്യയുമായി ഗവേഷകര്‍

അല്‍ഷിമേഴ്‌സ് വരാതെ നോക്കുന്നതിനുള്ള വിദ്യയുമായി ഗവേഷകര്‍. പല്ല് തേച്ച് അല്‍ഷിമേഴ്സിനെ ഓടിക്കാമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല്ലും മോണയുമായി ചേരുന്ന ഭാഗത്ത് നിന്നും രക്തം വരുന്ന അസുഖമുള്ളവരില്‍ വളരെ പെട്ടെന്ന് മറവിരോഗം ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മോണരോഗം ക്രമേണെ തലച്ചോറിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. മോണരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ വായില്‍ നിന്ന് തലച്ചോറിലേക്ക് കടക്കുന്നതോടെയാണ് ഇത് സംഭവിക്കുന്നത്. തലച്ചോറിലെ നാഡികളെ നശിപ്പിക്കുന്ന ഒരു തരം പ്രോട്ടീന്‍ ഈ ബാക്ടീരിയ ഉണ്ടാക്കുന്നു. ഇത് ക്രമേണെ ഓര്‍മ്മക്കുറവിലേക്ക് നയിക്കുന്നുവെന്നും ഗ വേഷകര്‍ പറയുന്നു.

എന്നാല്‍ ബാക്ടീരിയ ഉള്ളത് കൊണ്ട് മാത്രം അല്‍ഷിമേഴ്സ് ബാധിക്കില്ലെന്നും ബാക്ടീരിയയുടെ സാന്നിധ്യം പ്രശ്നം ഗുരുതരമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല്ല് തേക്കുന്നത് ഉള്‍പ്പടെയുള്ള വായുടെ ശുചിത്വം ഉറപ്പ് വരുത്തുകയാണ് അതിനാല്‍ പ്രധാനം.രോഗബാധിതരായ 53 പേരെ പരീക്ഷിച്ചതില്‍ നിന്നുമാണ് 96 ശതമാനം പേരിലും മോണരോഗമുള്ളവരായിരുന്നു എന്ന് കണ്ടെത്തിയത്. ദിവസവും രണ്ട് നേരം പല്ല് തേക്കുന്ന് ശീലമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button