KeralaLatest News

അനാഥാലയത്തിൽ നിന്ന് ഭയന്നോടിയ കുട്ടികളെ രക്ഷിച്ചത് ഹെൽത്ത് ഇൻസ്‌പെക്ടർ ; 2 വർഷം മുൻപ് നടന്ന സമാനസംഭവത്തെക്കുറിച്ച് നാട്ടുകാർ

തൃശൂർ : മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനത്തെത്തുടർന്ന് അനാഥാലയത്തിൽ നിന്ന് ആദിവാസികുട്ടികൾ ഭയന്നോടിയപ്പോൾ രക്ഷകനായത് സമീപവാസിയായ ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ചേഷാണ്. മേലൂർ പൂലാനി മരിയപാലന സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജിൽ നിന്നും ആറ് കുട്ടികൾ ഇന്ന് വെളുപ്പിന് 5 മണിയോടുകൂടിയാണ് രക്ഷപ്പെട്ടത്.

ഓർഫനേജിൽനിന്നും 500 മീറ്റർ ദൂരമുള്ള ബസ് സ്റ്റോപ്പിൽ കുട്ടികൾ ഇരിക്കുന്നത് കണ്ട ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ചേഷ് കാര്യം തിരക്കിയപ്പോൾ മുതിർന്ന വിദ്യാത്ഥികളിൽ നിന്നും മർദ്ദനമേറ്റ വിവരം കുട്ടികൾ പറഞ്ഞു. തുടർന്ന് അദ്ദേഹം കുട്ടികളെ ചാലക്കുടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്റ്റേഴ്‌സ് പരിശോധിച്ചു പ്രാഥമിക ചികിത്സ നൽകി. പിന്നീടാണ് സംഭവം വാർത്തയായത്.

സംഭവത്തിൽ മറ്റു സർക്കാർ വകുപ്പുകളും അന്വേഷണം ആരംഭിച്ചു. 65 ഓളം കുട്ടികൾ ഓർഫനേജിലുണ്ട്. ഇവരെ ശ്രദ്ധിക്കുന്നതിന് വേണ്ടതായാ സൗകര്യങ്ങൾ അവിടെ ഇല്ല. കുട്ടികൾ ഇറങ്ങിപ്പോയ സംഭവം പോലീസും മഞ്ചേഷും ഓർഫനേജിൽ എത്തിയപ്പോഴാണ് അധികൃതർ തിരിച്ചറിയുന്നത്. എന്നാൽ കുട്ടികൾക്കൊപ്പം വാർഡൻ ഉണ്ടായിരുന്നുവെന്നും മുറിയുടെ പൂട്ട് തുറന്നാണ് കുട്ടികൾ രക്ഷപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം സമാനമായ സംഭവം രണ്ട് വർഷം മുമ്പും ഇതേ ഓർഫനേജിൽ നടന്നുവെന്നും അന്ന് നാട്ടുകാർ അക്രമാസക്തരായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button