Latest NewsIndia

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുണ്ടായിരുന്ന ടിക് ടോക് താരം കവര്‍ച്ച കേസില്‍ പിടിയില്‍

മുംബൈ : സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുണ്ടായിരുന്ന ടിക് ടോക് താരം കവര്‍ച്ച കേസില്‍ പിടിയില്‍. സമൂഹമാധ്യമ ആപ്പായി ടിക് ടോക്കിലൂടെ പ്രസിദ്ധനായ അഭിമന്യു ഗുപ്തയാണ് മോഷണക്കേസില്‍ പിടിയിലായത്. കഴിഞ്ഞ ജനുവരിയില്‍ വീടിന്റെ പൂട്ടുപൊളിച്ച് 150 ഗ്രാം സ്വര്‍ണാഭരണവും 4.75 ലക്ഷം രൂപ മതിക്കുന്ന മൊബൈല്‍ ഫോണുകളും മോഷ്ടിച്ചെന്ന കുര്‍ളനിവാസികളായ വയോധികരായ ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഗുപ്തയെ തിരിച്ചറിഞ്ഞത്.

ഗുപ്തയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തൊണ്ടിമുതല്‍ കണ്ടെടുത്തു. കാര്‍ മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തേ പ്രതിയാണ് ഗുപ്തയെന്ന് പൊലീസ് പറഞ്ഞു. കുര്‍ള നിവാസിയായ ഗുപ്തയ്ക്ക് ടിക് ടോക് ആപ്പില്‍ 9 ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button