KeralaLatest NewsIndia

ട്രാന്‍സ്‌ജെന്‍ഡറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച്‌ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊല്ലം : തെന്മല സ്വദേശിയായ ട്രാന്‍സ് ജന്ററിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി. ട്രാന്‍സ്‌ജെന്ററും സുഹൃത്തും സ്‌കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് യാത്രചെയ്യുമ്പോള്‍ കാറിലെത്തിയ അഞ്ചംഗ സംഘം ഇവരെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.വാഹനത്തിനുള്ളില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. കൂടാതെ വര്‍ക്കല ഭാഗത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

പിന്നീട് ഇവരെ കൊല്ലം ബസ് സ്റ്റാന്റ് പരിസരത്ത് ഇറക്കി വിട്ടു. ഉടന്‍ തന്നെ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.പീഡനം, ദളിത് പീഡനം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ച്‌ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നു കൊല്ലം റൂറല്‍ എസ് പി അറിയിച്ചു.

shortlink

Post Your Comments


Back to top button