KeralaLatest News

ജന്‍മനാകാഴ്ച്ചയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വെളിച്ചമേകി ടിഫാനി; ഇവര്‍ സ്വയം പര്യാപ്തരാക്കുന്നത് കാഴ്ച്ചയില്ലാത്ത നൂറുകണക്കിനാളുകളെ

തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്തത് ഒരു വലിയ കുറവായി സ്വയം കരുതി മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മാതൃകയായി ഒരു യുവതി. തിരുവനന്തപുരംകാരിയായ ടിഫാനി ബ്രാറിനും ജന്‍മനാതന്നെ കാഴ്ച്ചയില്ലായിരുന്നു. എന്നാല്‍ ഇതൊരു പോരായ്കയായി കണക്കാക്കാതെ ജീവിതത്തിലേക്ക് ധീരമായി നടന്നു കയറിയ ടിഫാനി ഇപ്പോള്‍ കാഴ്ച്ചക്ക് തകരാറുള്ള നൂറുകണക്കിനാളുകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുകയാണ്.

ടിഫാനി സ്ഥാപിച്ച ജ്യോതിര്‍ഗമയ എന്ന സംഘടന രൂപീകരിച്ച് 2102 ല്‍ ഇവര്‍ സഞ്ചരിക്കുന്ന ബ്ലൈന്‍ഡ് സ്‌കൂള്‍ തുറന്നു. സംസ്ഥാനത്ത് ഏതാണ്ട് 400,000ത്തോളം പേര്‍ കാഴ്ച്ചത്തകരാറുള്ളവരാണെന്നാണ് ടിഫാനി ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ക്ക് ശരിയായ പരിശീലനം നല്‍കിയാല്‍ സ്വന്തം ജീവിതനിലവാരം ഉറപ്പാക്കുന്നവിധം ശാക്തീകരിക്കാനാകുമന്നെും ഈ മുപ്പതുകാരി ഉറപ്പിച്ച് പറയുന്നു.

കേരളത്തില്‍ മാത്രം ഒതുങ്ങാതെ സംസ്ഥാനത്തിന് പുറത്തും പിന്നീ്ട് രാജ്യത്തിന് പുറത്തുംവരെ ജ്യോതിര്‍ഗമയയുടെ പ്രവര്‍ത്തനം വ്യാപിച്ചുകഴിഞ്ഞു. കാഴ്ച്ചയില്ലാത്തവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആകുലപ്പെടുന്ന ടിഫാനി അവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ക്കും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. സ്വകാര്യ മേഖലയില്‍ പ്രത്യേകിച്ച് കേരളത്തിലെ ഐ.ടി. കമ്പനികള്‍ പരിശീലനം ലഭിച്ച വിദഗ്ധരെ നിയമിക്കാന്‍ മുന്നോട്ട് വരണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. കുറച്ചുപേര്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും അത് ഒട്ടും പോരാ എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

2018 ആഗസ്തില്‍ വെള്ളപ്പൊക്കം കേരളത്തില്‍ ദുരിതം വിതച്ചപ്പോള്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കാനും ടിഫാനി മുന്നിലുണ്ടായിരുന്നു. ഇവരുടൈ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് രാഷ്ട്രപതിയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button