Latest NewsIndia

നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്; ക്രൈംബ്രാഞ്ച് ഇന്ന് കേസെടുത്തേക്കും

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ഇന്ന് ക്രൈം ബ്രാഞ്ച് കേസെടുക്കാന്‍ സാധ്യത. മൂന്നര കോടിയുടെ ക്രമക്കേടില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാര്‍ശയിലാണ് ഡിജിപിയുടെ ഉത്തരവ്. യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ വകമാറ്റിയെന്നുമായിരുന്നു സിബിയുടെ പരാതി. കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചര്‍ എന്നിവ ഫൊറന്‍സിക് പരിശോധനക്കണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിജിപിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റാണ്.

ആദ്യ റിപ്പോര്‍ട്ട് പ്രകാരം ക്രമക്കേടില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചു. ഇതോട തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറുകയായിരുന്നു. കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാര്‍ശ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button