Latest NewsInternational

മകൾക്ക് എന്തുകൊണ്ട് ‘ഇന്ത്യ’ എന്ന് പേര് നൽകി; അവഞ്ചേഴ്‌സ് താരം പറയുന്നതിങ്ങനെ

അവഞ്ചേഴ്‌സ് സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് ക്രിസ് ഹെംസ്‌വേര്‍ത്ത്. തോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധേയനായി മാറിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ടതിന്റെ കാരണം നടന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഭാര്യ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ പേരിനെക്കുറിച്ച് ആലോചിക്കുന്നത്. ഇന്ത്യയെയും ഇവിടുത്തെ ആളുകളെയും എനിക്ക് ഒരുപാടിഷ്ടമാണ്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വന്നിരുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുളള വലിയ ജനക്കൂട്ടത്തെയാണ് ഇവിടെ കണ്ടത്. ജനങ്ങളുടെ ആര്‍പ്പുവിളികളാണ് അന്ന് കേട്ടത്. അങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു.ആ സമയം ഞാനൊരു റോക്ക്‌സ്റ്റാറാണെന്ന് തോന്നി. ഇവിടെയുളളവര്‍ വളരെ പോസിറ്റീവാണെന്നും ക്രിസ് ഹെംസ്‌വേര്‍ത്ത് പറയുന്നു.

shortlink

Post Your Comments


Back to top button