Latest NewsIndia

യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; വീഡിയോ പുറത്ത്

ചെന്നൈ: യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ വൈറലാകുന്നു. കോയമ്ബത്തൂരില്‍ വച്ചായിരുന്നു സംഭവം. റോഡിലേയ്ക്ക് തെറിച്ച്‌ വീണതിനെ തുടര്‍ന്ന് കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റ ആതിര ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈ സ്വദേശിയാണ് യുവതി.

സംഭവത്തെ തുടർന്ന് ഭര്‍ത്താവ് അരുണ്‍ ജൂഡ് അമല്‍രാജിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആരതിയുടെ സഹോദരിയുടെ വീട്ടില്‍ പോകവേയാണ് സംഭവം നടന്നത്. ഇവര്‍ക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തര്‍ക്കമുണ്ടാകുകയും അരുണ്‍ യുവതിയെ കാറില്‍ നിന്നും ചവിട്ടി പുറത്തേക്കിടുകയായിരുന്നു. ചെന്നൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നയാളാണ് അരുണ്‍.

ഇരുവർക്കുമിടയിൽ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് സ്വന്തം വീട്ടില്‍ പോയിരുന്ന ആരതിയെയും രണ്ട് കുഞ്ഞുങ്ങളെയും അരുണ്‍ തിരികെ കൊണ്ടുവന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ഇനി പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button