KeralaLatest News

ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​നി​ടെ കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ര്‍​ഷം

കോ​ട്ട​യം: ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​നി​ടെ കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ര്‍​ഷം. ഇ​ന്ത്യ​ന്‍ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ല്‍ ന​ഴ്സു​മാ​ര്‍​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ (എ​ന്‍​യു​ഐ​ഡി) കാ​ര്‍​ഡ് രജിസ്ട്രേഷനിടെയായിരുന്നു സം​ഘ​ര്‍​ഷം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ന​ഴ്സു​മാര്‍ക്ക് ര​ജി​സ്ട്രേ​ഷ​നാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മു​റി​യി​ല്‍ രാ​വി​ലെ മു​ത​ല്‍ തി​ര​ക്കാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ നാ​ലാം വാ​ര്‍​ഡി​നു സ​മീ​പ​മാ​ണ് ഇ​വ​ര്‍​ക്ക് മു​റി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ച്ച​യോ​ടെ തി​ര​ക്ക് വ​ര്‍​ധി​ച്ചു. തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​തോ​ടെയാണ് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. ഉ​ന്തും  ത​ള്ളി​നു​മി​ട​യി​ല്‍  ചി​ല​രു​ടെ കൈ​വ​ശ​മി​രു​ന്ന രേ​ഖ​ക​ള്‍ താ​ഴെ വീ​ഴു​ക​യും ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തേ ചൊ​ല്ലി​യാ​ണ് ആ​ദ്യം വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ച​ത്. മു​ന്നൂ​റോ​ളം ന​ഴ്സു​മാ​രാ​ണ് ര​ജി​സ്ട്രേ​ഷ​നാ​യി എ​ത്തി​യ​ത്.

shortlink

Post Your Comments


Back to top button