KeralaLatest News

ആര്‍ഭാട ജീവിതത്തിനായി ബൈക്ക് മോഷണം; യുവാവ് പിടിയിലായതിങ്ങനെ

തൃശ്ശൂര്‍ : ആര്‍ഭാട ജീവിതത്തിനായി ബൈക്ക് മോഷണം നടത്തിയ യുവാവ് പിടിയിൽ. വർക്ക് ഷോപ്പിലെ ജോലിക്കാരനായ റിജു എന്നയാളാണ് അറസ്റ്റിലായത്. വര്‍ക്ക് ഷോപ്പിലെ ജോലിക്കിടയിൽ ഇയാൾ ക്കോലില്ലാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ പഠിച്ചിരുന്നു.

മോഷ്ടിച്ച ബൈക്ക് പ്രതി വിൽക്കുകയും ചെയ്തിരുന്നു. അയല്‍വാസിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് ബൈക്ക് മോഷണ കഥകള്‍ പുറത്തുവന്നത്. ഇയാള്‍ മോഷ്ടിച്ച അഞ്ച് ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു.

വെള്ളാങ്ങല്ലൂരുള്ള വര്‍ക്ക് ഷോപ്പിലാണ് രണ്ടുമാസം ഇയാൾ ജോലി ചെയ്തത്.പകല്‍സമയത്ത് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബൈക്കുകള്‍ മോഷ്ടിച്ച്‌ കുറഞ്ഞ വിലക്ക് വിൽക്കുകയും ചെയ്യും.
ഇങ്ങനെ ലഭിക്കുന്ന പണം ഉപയോ​ഗിച്ച്‌ മദ്യവും കഞ്ചാവും വാങ്ങും.ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മൂന്നൂപീടിക, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button